Advertisement

ശരികൾ ശരിയാക്കാൻ നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ||Are we able to fix shorts?

ശരികൾ ശരിയാക്കാൻ നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ||Are we able to fix shorts? ശരികൾ ശരിയാക്കാൻ നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ?തെറ്റുകൾ കണ്ടാൽ തിരുത്തുവാൻ നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ?എന്തുകൊണ്ടാണ് നമ്മൾക്ക് ശരിതെറ്റുകൾ തിരിച്ചറിയുവാൻ സാധിക്കാത്തത് കാരണം ഒന്നേയുള്ളു തിരിച്ചറിവ് ഇല്ല എന്നതാണ്.എന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ് കാരണം മാവു എന്റെ സ്വന്തമാണ്,അതുപോലെ മറ്റു ആളുകളുടെ വീട്ടിലെ മാങ്ങ പറിച്ചാൽ ശരിയാകുമോ(ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ).നമ്മിൽ പലരും നമ്മുടെ ജീവിതത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റിപോകുവാൻ കാരണം മനസ്സിൽ അനുവാദം നൽകിയതുകൊണ്ടാണ്.ഒരു പ്രാവശ്യം തെറ്റ് ചെയ്താൽ പിന്നെയും പിന്നെയും തെറ്റ് ചെയ്യാൻ കാരണം നമ്മുടെ മനസ്സിനെ നമ്മൾ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു ചെയ്യുന്നതൊന്നും തെറ്റല്ല എന്ന്.ഒരിക്കലും നമ്മളുടെ തെറ്റ് എപ്പോഴും തിരുത്തുവാൻ കഴിയില്ല(നഷ്ടപ്പെട്ടുകഴിഞ്ഞതാണെങ്കിൽ)(ചെയ്യുന്ന തെറ്റിന്റെ സാഹചര്യവും അനുസരിച്ചും , തിരുത്തുവാനുള്ള അവസരവും ലഭിച്ചില്ലെങ്കിൽ).ഞാൻ എഴുതുന്ന പല കാര്യങ്ങളും തെറ്റിപ്പോകാം കാരണം എന്റെ സാഹചര്യം അല്ല നിങ്ങൾ ഓരോരുത്തരും നേരിടുന്നത്.ജീവിതത്തിൽ തെറ്റ് ചെയ്യാത്തവർ ആരുമില്ല എന്ന് പറയാറുണ്ട്.തെറ്റുകൾ കുന്നുകൂടി കുന്നുകൂടി ശരികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് പറഞ്ഞാൽ പലർക്കും അത് ശരിയായിരിക്കും കുറച്ചു പേർക്ക് അത് തെറ്റായിരിക്കും കാരണം മനുഷ്യ മനസ്സാണ് തെറ്റും ശരിയും പറയുന്നത്.സമൂഹത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു അതെല്ലാം മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും പക്ഷെ ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും.ലോകത്തു എന്തോരം ശരികളും ഉണ്ടായാലും നമ്മുടെ മനസ്സ് കണ്ടെത്താൻ ആഗ്രഹിക്കുന്നത് പലപ്പോഴും തെറ്റുകളാണ് അവൻ ചെയ്യുന്ന തെറ്റുകണ്ടോ?അവൾ ചെയ്യുന്ന തെറ്റ് കണ്ടോ? മറ്റുളളവരുടെ തെറ്റുകൾ കണ്ടുപിടിക്കലാണോ നമ്മുടെ ജോലി.നമ്മൾക്ക് പറയാൻ സാധിക്കുന്നതാണെങ്കിൽ തിരുത്തിക്കൊടുക്കാം(പലപ്പോഴും തെറ്റുകൾ ചെയ്യുന്നവർ തെറ്റ് ചെയ്തുവെന്നു സമ്മതിക്കാറില്ല അതിനു നൂറു നൂറു ന്യായം പറയും).നമ്മൾ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാനും പൊറുക്കാനും കഴിയുമ്പോഴാണ് സ്നേഹം എന്ന വാക്കിന് അർത്ഥം ഉണ്ടാകുകയുള്ളൂ.ലോകത്തിൽ നടക്കുന്ന എല്ലാവിധ തെറ്റുകൾക്ക് പിന്നിലും സ്നേഹത്തിന്റെ കുറവുണ്ട്.എല്ലാം തികഞ്ഞവർ ആരും ഇല്ല.എന്നെ എന്നോളം സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല(ചിലപ്പോൾ തോന്നിയേക്കാം).നമ്മുടെ ജീവിതത്തിനു അർഥം കാണണം എന്നുണ്ടെങ്കിൽ ചെയ്യുന്ന തെറ്റുകൾ തിരുത്താനും ഭാവിയിൽ മറ്റുള്ളവർക്ക് നല്ലതു പറഞ്ഞു കൊടുക്കാനും കഴിയണം(ഞാൻ അങ്ങനെ ഉള്ള വ്യക്തിയാണ് എന്ന് പറയുന്നില്ല എല്ലാ മനുഷ്യർക്കും എന്തെങ്കിലും ഒക്കെ പോരായ്മകൾ ഉണ്ടാകുമല്ലോ).ഒരു പക്ഷെ പണ്ടെങ്ങോ ചെയ്ത തെറ്റിനെ ഓർത്തു ദുഖിക്കുന്നവരുണ്ടാകാം, നമ്മൾ കാരണം മറ്റുള്ളവർ വിഷമിക്കുന്നുണ്ടാകാം.നമ്മൾ നമ്മളെതന്നെ തിരുത്തുവാൻ ശ്രമിച്ചാൽ മതി(മറ്റുള്ളവരെ തിരുത്താനും നേർവഴിക്കു നയിക്കാനും എപ്പോഴും സാധിച്ചെന്നു വരില്ല).ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കില്ലായിരുന്നിരിക്കാം.എല്ലാ മനുഷ്യരെയും നമ്മളിൽ ഒരുവനും ഒരുവളുമായി കാണുക.മറ്റുള്ളവരെ കുറ്റം പറയാൻ വളരെ വളരെ എളുപ്പമാണ്.ആ വ്യക്തിയുടെ ജീവിതം പരിശോധിച്ച് കഴിഞ്ഞാൽ മാത്രമേ എന്തെല്ലാം കാര്യങ്ങളാണ് സംഭവിച്ചത് എന്നറിയാൻ സാധിക്കുള്ളു.ഞാൻ ഇതുവരെ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്നെനിക്കു ഇപ്പോൾ അറിയാൻ സാധിക്കുന്നില്ല.ഞാൻ തെറ്റ് എന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല.തെറ്റുകൾ സംഭവിച്ചാൽ അതിനെ നേരിടേണ്ടത് എങ്ങനെ എന്ന് മാത്രമാണ് പറഞ്ഞത്.ഒരു പക്ഷെ ഞാൻ പറയാത്ത പല കാര്യങ്ങളും നിങ്ങൾക്ക് ഒരു പക്ഷെ ഇതൊക്കെ വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയേക്കാം കാരണം നിങ്ങളുടെ അബോധമനസ്സിൽ ഒത്തിരികാര്യങ്ങൾ കിടക്കുന്നുണ്ട്.എന്തെല്ലാം തെറ്റുകൾ നിങ്ങൾ ചെയ്തുവെന്ന് ഇതൊക്കെ വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയിരിക്കും.സാരമില്ല ഇപ്പോൾ ഓർമ്മ വന്നത് നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം വേണം എന്നതിനുവേണ്ടിയാണ്.നാളെ നല്ല രീതിയിൽ ജീവിക്കാൻ മനസ്സിൽ കിടക്കുന്ന തെറ്റുകളെ ന്യായികരിക്കുന്ന ന്യായങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചാൽ മതി.പലരും പറയും നിന്നെക്കാൾ എത്ര ഓണം കൂടുതൽ ഉണ്ടതാണ് എന്നെ ശരി തെറ്റ് പഠിപ്പിക്കാൻ വരണ്ട എന്ന്.ഞാൻ നിങ്ങളോടു എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം കേട്ടോ എന്നെകൊണ്ട് അത്രയൊക്കെ പറ്റൂ.നിങ്ങളെക്കൊണ്ട് ക്ഷമിക്കാൻ പറ്റുമോ എന്നെങ്കിലും ഞാൻ പരിശോധിക്കണ്ടേ,ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുകളോ പോരായ്മകളോ ഉണ്ടെങ്കിൽ പറഞ്ഞു തരണം കേട്ടോ.എല്ലാവർക്കും വരുംകാലം തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

shorts?

Post a Comment

0 Comments